< Back
India
വഖഫ് ഭേദഗതി നിയമം: ആവശ്യപ്പെട്ട പ്രധാന ഭേദഗതികൾ  സ്റ്റേ ചെയ്തു; സുപ്രിംകോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി
India

വഖഫ് ഭേദഗതി നിയമം: 'ആവശ്യപ്പെട്ട പ്രധാന ഭേദഗതികൾ സ്റ്റേ ചെയ്തു'; സുപ്രിംകോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി

Web Desk
|
15 Sept 2025 11:43 AM IST

അന്തിമ വിധി അനുകൂലമായിരിക്കുമെന്ന് ഇനാമുറഹ്മാൻ മീഡിയവണിനോട് പറഞ്ഞു

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നൽകിയ സുപ്രിംകോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജെഐഎച്ച്). തങ്ങൾ ആവശ്യപ്പെട്ട പ്രധാന ഭേദഗതികൾ കോടതി സ്റ്റേ ചെയ്തുവെന്നും അന്തിമ വിധി അനുകൂലമായിരിക്കുമെന്നും ജെഐഎച്ച് അസി. സെക്രട്ടറി ഇനാമുറഹ്മാൻ മീഡിയവണിനോട് പറഞ്ഞു.

ഭേദഗതി വരുത്തിയ പ്രധാന ചില വകുപ്പുകളാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് നിർദേശിച്ച കോടതി ജില്ലാ കലക്ടറുടെ അധികാരം സ്റ്റേ ചെയ്തു. വഖഫ് ബോഡിൽ മൂന്നും, നാഷണൽ കൗൺസിൽ നാലും അമുസ്‌ലിംകൾ മാത്രമേ പാടുള്ളു. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവിൽ കഴിവതും മുസ്‌ലാം ആയിരിക്കണം. വഖഫ് ചെയ്യാൻ അഞ്ചുവർഷം മുസ്‌ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന നിർദേശവും കോടതി സ്റ്റേ ചെയ്തു. പൗരന്മാരുടെ അവകാശത്തിന്മേൽ കലക്ടർമാർക്ക് തീർപ്പ് കപ്പിക്കാനാവില്ലന്നും സുപ്രിംകോടതി പറഞ്ഞു.

കഴിഞ്ഞ മെയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റിയത്. ഉപയോഗത്തിലൂടെയോ രജിസ്‌ട്രേഷനിലെയോ വഖഫ് ആയ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിനാണ് സുപ്രിംകോടതി ഇന്ന് ഉത്തരം പഞ്ഞത്. നിയമം ഭരണഘടന ലംഘനമെന്നായിരുന്നു ഹരജിക്കാരുടെ വാദം. നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്.

Similar Posts