< Back
India
സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്ഗഢിലെ പള്ളികളിലും മദ്രസകളിലും ദർഗകളിലും ദേശീയപതാക ഉയർത്താൻ വഖഫ് ബോർഡ് നിർദേശം
India

സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്ഗഢിലെ പള്ളികളിലും മദ്രസകളിലും ദർഗകളിലും ദേശീയപതാക ഉയർത്താൻ വഖഫ് ബോർഡ് നിർദേശം

Web Desk
|
14 Aug 2025 12:42 PM IST

പള്ളി ഇമാമായിരിക്കണം പതാക ഉയർത്തേണ്ടതെന്നും ചിത്രങ്ങൾ എടുത്ത് വഖഫ് ബോർഡിന് നൽകണമെന്നും നിർദേശത്തിൽ പറയുന്നു

ഛത്തീസ്ഗഡ്: സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്ഗഡിലെ പള്ളി, മദ്രസ, ദർഗ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്താൻ വഖഫ് ബോർഡ്‌ നിർദേശം. പള്ളി ഇമാമായിരിക്കണം പതാക ഉയർത്തേണ്ടത്. ചിത്രങ്ങൾ എടുത്ത് വഖഫ് ബോർഡിന് നൽകണമെന്നും നിർദേശത്തിൽ പറയുന്നു. 'ആരാണ് രാജ്യത്തെ സ്നേഹിക്കുന്നത്, ആരാണ് സ്നേഹിക്കാത്തത്' എന്ന് ഈ പ്രവർത്തിയിലൂടെ നിർണ്ണയിക്കുമെന്ന് ഛത്തീസ്ഗഡ് മന്ത്രിയും വഖഫ് ബോർഡ് ചെയർമാനുമായ സലിം രാജ് പറഞ്ഞു.

ത്രിവർണ്ണ പതാക 'ബഹുമാനത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും അത് ഒരു മതവുമായും ബന്ധപ്പെട്ടതല്ലെന്നും പറഞ്ഞുകൊണ്ട് തിങ്കളാഴ്ച എല്ലാ മുത്തവല്ലികൾക്കും (പരിപാലകർ) ഒരു കത്ത് അയച്ചതായി സലീം രാജ് പറഞ്ഞു. ഇതാദ്യമായിട്ടാണ് ഛത്തീസ്ഗഡിൽ ഇത്തരമൊരു നിർദ്ദേശം വഖഫ് ബോർഡ് നൽകിയിരിക്കുന്നത്. വഖഫ് ബോർഡിൻറെ ഈ നിർദ്ദേശത്തിനെതിരെ ഇത് അടിച്ചേൽപിക്കലാണ് എന്ന് ഉന്നയിച്ച് കോൺഗ്രസ് ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്.

Similar Posts