< Back
India
വഖഫ് രജിസ്‌ട്രേഷൻ; ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
India

വഖഫ് രജിസ്‌ട്രേഷൻ; ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Web Desk
|
28 Oct 2025 6:41 AM IST

സമസ്ത നൽകിയ ഹരജിയാണ് പരിഗണിക്കുന്നത്

ന്യുഡൽഹി:വഖഫ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. രജിസ്‌ട്രേഷൻ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്ത നൽകിയ ഹരജിയാണ് പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമം അനുസരിച്ച് വഖഫ് സ്വത്തുകൾ മൂന്നുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായെങ്കിലും വിധിപ്രസ്താവത്തിന് പിന്നെയും മാസങ്ങൾ വേണ്ടിവന്നു. വിധി പുറത്തുവന്നപ്പോൾ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഭാഗങ്ങൾ റദ്ദാക്കിയിരുന്നില്ല. ഇതേത്തുടർന്നാണ് രജിസ്‌ട്രേഷന് കൂടുതൽ സമയം തേടി സമസ്ത സുപ്രീംകോടതിയെ സമീപിച്ചത്.

Related Tags :
Similar Posts