< Back
India
രാഷ്ട്രവഞ്ചകർക്കും പാവങ്ങളെ കൊള്ളയടിക്കുന്നവർക്കും മാപ്പില്ല:  പ്രധാനമന്ത്രി
India

രാഷ്ട്രവഞ്ചകർക്കും പാവങ്ങളെ കൊള്ളയടിക്കുന്നവർക്കും മാപ്പില്ല: പ്രധാനമന്ത്രി

Web Desk
|
20 Oct 2021 8:54 PM IST

രാഷ്ട്രവഞ്ചകര്‍ എത്ര വലിയവരാണെങ്കിലും നിര്‍ദാക്ഷിണ്യം ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ വഞ്ചിക്കുന്നവർക്കും പാവങ്ങളെ കൊള്ളയടിക്കുന്നവർക്കും മാപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിജിലൻസ് കമ്മീഷന്‍റേയും സി.ബി.ഐ യുടേയും സംയുക്ത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചെറുതോ വലുതോ ആയ അഴിമതികള്‍ നടത്തുന്നവർ സാധാരണക്കാരായ പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്നതിനൊപ്പം രാജ്യത്തിന്‍റെ പുരോഗതിക്ക് കൂടെയാണ് വിലങ്ങുതടിയാകുന്നത്. അതിനാൽ രാഷ്ട്രവഞ്ചകരും പാവങ്ങളെ കൊള്ളയടിക്കുന്നവരും നിർദാക്ഷിണ്യം ശിക്ഷിക്കപ്പെടും. അവർ എത്ര വലിയവരാണെങ്കിലും ഒരു ദയയും ലഭിക്കില്ല'. പ്രധാനമന്ത്രി പറഞ്ഞു.

ഗവർമെന്‍റ് ആനുകൂല്യങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും ഇടനിലക്കാർ വഴിയെത്തുമ്പോഴാണ് അഴിമതി അധികരിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയില്ലാത സുതാര്യമായ ഭരണസംവിധാനം രാജ്യത്ത് നടപ്പിലാക്കപ്പെടുകയാണ് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts