< Back
India

India
ആറായിരം രൂപ ക്ഷേമപെൻഷൻ; ഹരിയാനയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്
|21 Aug 2023 10:39 AM IST
എൽ.പി.ജി സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്നും വാഗ്ദാനം നൽകി.
ഡൽഹി: ഹരിയാനയിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്. ആറായിരം രൂപ ക്ഷേമപെൻഷൻ നൽകുമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയാണ് വാഗ്ദാനം നൽകിയത്. എൽ.പി.ജി സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്നും വാഗ്ദാനം നൽകി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാനയിൽ കോൺഗ്രസ് നടത്തിയ യോഗത്തിലാണ് ഭൂപീന്ദർ പുതിയ വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന തോതിലുളള ക്ഷേമ പെൻഷനാണ് ഇപ്പോൾ ഭൂപീന്ദർ സിങ് നൽകിയിരിക്കുന്നത്. വാർദ്ധക്യ കാല പെൻഷൻ അപേക്ഷ സമർപ്പിക്കാൻ തയ്യാറായിക്കൊളളു എന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ സൗജന്യ വെെദ്യുതി എന്ന ആം ആദ്മി പാർട്ടിയുടെ പഴയ വാഗ്ദാനം ആവർത്തികുകയാണ്. നേരത്തെ മധ്യപ്രദേശിലും കർണാടകയിലും കോൺഗ്രസ് ഇതേ വാഗ്ദാനങ്ങൾ ആവർത്തിച്ചിരുന്നു.