< Back
India
ഡൽഹി കലാപക്കേസിൽ എന്നെ പ്രതിയാക്കുന്നതിൻ്റെ അടിസ്ഥാനമെന്താണ്?: ഡൽഹി ഹൈക്കോടതിയിൽ ഉമർ ഖാലിദ്
India

'ഡൽഹി കലാപക്കേസിൽ എന്നെ പ്രതിയാക്കുന്നതിൻ്റെ അടിസ്ഥാനമെന്താണ്?': ഡൽഹി ഹൈക്കോടതിയിൽ ഉമർ ഖാലിദ്

Web Desk
|
6 Dec 2024 9:27 PM IST

'യോ​ഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികളല്ല, ഞാൻ എങ്ങനെയാണ് പ്രതിയാകുന്നത്?'

ന്യൂഡൽഹി: 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിൽ പൊലീസ് തന്നെ പ്രതിയാക്കിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവുമായി മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ്. പ്രതിഷേധങ്ങളിലും യോ​ഗങ്ങളിലും നിരവധി ആളുകൾ പങ്കെടുത്തു. അവരെയാരെയും പ്രതികളാക്കിയിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് ഡൽ​ഹി ഹൈക്കോടതിയിൽ പറഞ്ഞു.

'ഒരു യോ​ഗം ഉണ്ടായിരുന്നു, അതിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികളല്ല. ഉമർ എങ്ങനെയാണ് പ്രതിയാകുന്നത്? യോഗത്തിൽ പ്രതികളായ രണ്ടുപേരാണുള്ളത്, ഷർജീൽ ഇമാമും ഉമർ ഖാലിദും. മറ്റുള്ളവർ പ്രതികൾ അല്ലാതെ ഇവർ മാത്രം എങ്ങനെയാണ് കുറ്റക്കാരാവുന്നത്? '- ഉമറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് ചോദിച്ചു.

'ഇവരെ പ്രതിയാക്കുന്നതിൻ്റെ അടിസ്ഥാനം എന്താണ്?. അക്രമത്തിന് ശേഷം ഫോൺ വിളിച്ചവരിൽ അഞ്ചുപേരെ പ്രതികൾ പോലും ആക്കിയിട്ടില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.

2020ൽ നടന്ന ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22നാണ് ജെ.എൻ.യു വിദ്യാർഥി നേതാവായ ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമര്‍ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. 2023 മേയ് മാസം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ 12 തവണയാണ് മാറ്റിവച്ചത്.

Similar Posts