< Back
India
പച്ചക്കറി വാങ്ങാന്‍ ചന്തയിലെത്തി നിര്‍മല സീതാരാമന്‍; വൈറലായി വീഡിയോ
India

പച്ചക്കറി വാങ്ങാന്‍ ചന്തയിലെത്തി നിര്‍മല സീതാരാമന്‍; വൈറലായി വീഡിയോ

Web Desk
|
9 Oct 2022 10:20 AM IST

ചന്തയില്‍ അപ്രതീക്ഷിതമായി എത്തിയ വി.ഐ.പിയെ കച്ചവടക്കാരും അത്ഭുതപ്പെട്ടു

ചെന്നൈ: നാട്ടുകാരെ അമ്പരപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചെന്നൈയിലെ മൈലാപൂര്‍ ചന്തയില്‍. പച്ചക്കറി വാങ്ങാനെത്തിയതായിരുന്നു ധനമന്ത്രി. ചന്തയില്‍ അപ്രതീക്ഷിതമായി എത്തിയ വി.ഐ.പിയെ കച്ചവടക്കാരും അത്ഭുതപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ധനമന്ത്രി പച്ചക്കറി വാങ്ങുന്ന ദൃശ്യങ്ങള്‍ അവരുടെ ഓഫീസ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ചന്തയിലെത്തിയ നിര്‍മല മധുരക്കിഴങ്ങും പാവയ്ക്കയുമെല്ലാം പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം. നാട്ടുകാരോടും കച്ചവടക്കാരോടും കുശലം പറഞ്ഞാണ് മന്ത്രി പച്ചക്കറി വാങ്ങുന്നത്. ഇന്നലെ മുഴുവന്‍ സമയവും ചെന്നൈയിലായിരുന്നു നിര്‍മല. അമ്പട്ടൂരില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള ആനന്ദ കരുണ വിദ്യാലയം എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍. തമിഴ്നാട് മധുര സ്വദേശിയായ നിര്‍മല പഠിച്ചതെല്ലാം അവിടെതന്നെയായിരുന്നു.

Similar Posts