< Back
India
മകളുടെ പഠനത്തിന് ലോണ്‍ നിഷേധിച്ചു; തോക്കുമായി ബാങ്കിലെത്തി സന്യാസി, കൊള്ളയടിക്കുമെന്ന് ഭീഷണി
India

മകളുടെ പഠനത്തിന് ലോണ്‍ നിഷേധിച്ചു; തോക്കുമായി ബാങ്കിലെത്തി സന്യാസി, കൊള്ളയടിക്കുമെന്ന് ഭീഷണി

Web Desk
|
20 Sept 2022 12:41 PM IST

തിരുവാരൂറിലെ മൂലങ്കുടി ഗ്രാമത്തിലുളള തിരുമലൈ സാമി എന്ന സന്യാസിയാണ് തോക്കുമായി ബാങ്കിലെത്തിയത്

തിരുവാരൂർ: മകളുടെ പഠനത്തിനായി ലോണ്‍ നിഷേധിച്ചതിനെ തുടര്‍ന്ന് തോക്കുമായി ബാങ്കിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി സന്യാസി. തമിഴ്നാട്ടിലെ തിരുവാരൂരിലാണ് സംഭവം. ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കിയ സന്യാസി ബാങ്കില്‍ നടന്ന സംഭവങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തു.

തിരുവാരൂറിലെ മൂലങ്കുടി ഗ്രാമത്തിലുളള തിരുമലൈ സാമി എന്ന സന്യാസിയാണ് തോക്കുമായി ബാങ്കിലെത്തിയത്. ചൈനയില്‍ മെഡിസിന് പഠിക്കുന്ന മകള്‍ക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ടാണ് സാമി സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ വസതുവിന്‍റെ ആധാരം ഈടായി ആവശ്യപ്പെട്ടു. എന്നാല്‍ സന്യാസി ഇത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ബാങ്ക് അധികൃതര്‍ വായ്പ അപേക്ഷ നിരസിച്ചു.

തുടര്‍ന്നാണ് സാമി വീട്ടില്‍ പോയി തോക്കുമായി മടങ്ങിയെത്തിയത്. ബാങ്കിലിരുന്ന് പുകവലിക്കാനും ജീവനക്കാരെ ഭീഷണിപ്പെടുത്താനും തുടങ്ങി.ലോണ്‍ നിരസിച്ചതിന് ബാങ്ക് കൊള്ളയടിക്കുമെന്ന് പറയുന്നതായും സാമിയുടെ ലൈവില്‍ കേള്‍ക്കാം. പിന്നാലെ പൊലീസെത്തി സന്യാസിയെ പിടികൂടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts