< Back
India
കര്‍ഷക സമരത്തിനെതിരെ സുപ്രിം കോടതി; റോഡ് ഉപരോധിച്ചതിന് നോട്ടീസ്
India

കര്‍ഷക സമരത്തിനെതിരെ സുപ്രിം കോടതി; റോഡ് ഉപരോധിച്ചതിന് നോട്ടീസ്

Web Desk
|
4 Oct 2021 2:41 PM IST

സ്റ്റേ ചെയ്ത നിയമത്തിന്‍റെ പേരില്‍ തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു.

കര്‍ഷക സമരത്തിനെതിരെ വീണ്ടും സുപ്രിം കോടതി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ റോഡിൽ പ്രതിഷേധമെന്തിനെന്ന് കോടതി ചോദിച്ചു. ഡൽഹിയിലെ ജന്തർമന്ദറിൽ പ്രക്ഷോഭം നടത്താൻ അനുമതി നൽകണമെന്ന കിസാൻ മഹാപഞ്ചായത്തിന്റെ ഹരജിയിലാണ് കോടതി ഇടപെടൽ.

കാര്‍ഷിക നിയമങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരല്ല നിയമം പാസാക്കിയത്, പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ്. നിയമങ്ങള്‍ നേരത്തെ സ്റ്റേ ചെയ്തിട്ടുണ്ട്. പിന്നെ, എന്തിനെതിരെയാണ് സമരം ചെയ്യുന്നതെന്ന് കർഷകരോട് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

അതേസമയം, ഡൽഹിയിലെ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ കർഷകർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. 43 കര്‍ഷക സംഘടനകള്‍ക്കാണ് എസ്.കെ കൗള്‍ അധ്യനായ ബെഞ്ച് നോട്ടീസയച്ചത്. ഡല്‍ഹി അതിര്‍ത്തിയിലെ ഗതാഗതക്കുരുക്കിനെതിരെ നോയിഡ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹരജിയിലായിരുന്നു കോടതി നടപടി.

കാർഷിക നിയമം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുമായി കർഷകർ സഹകരിക്കുന്നില്ലെന്ന് ഹരജി പരിഗണിക്കവെ കേന്ദ്രം സുപ്രിം കോടതിയില്‍ ഉന്നയിച്ചു. സമിതി വിളിച്ച യോഗത്തിൽ പോലും കർഷകർ പങ്കെടുക്കുന്നില്ല, ഇതിന്റെ കാരണം വ്യക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഹരജി ഒക്ടോബർ 20ന് വീണ്ടും പരിഗണിക്കും.

Similar Posts