< Back
India
വിധവയെ മര്‍ദിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍‌ പകര്‍ത്തി
India

വിധവയെ മര്‍ദിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു; പീഡന ദൃശ്യങ്ങള്‍ വീഡിയോയില്‍‌ പകര്‍ത്തി

Web Desk
|
23 May 2022 1:16 PM IST

യുവതിയുടെ ആഭരണങ്ങളും പ്രതികള്‍ കവര്‍ന്നു

തമിഴ്നാട്: തമിഴ്‌നാട്ടിലെ നാമക്കലിൽ, 29 കാരിയായ വിധവയെ നാല് പേർ ചേര്‍ന്ന് മര്‍ദിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കുറ്റവാളികള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.യുവതിയുടെ ആഭരണങ്ങളും പ്രതികള്‍ കവര്‍ന്നു.

മെയ് 19നാണ് സംഭവം. വിസാനം തടാകത്തിനു സമീപം സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ മാല കൊള്ളയടിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികൾ അവളെ ആക്രമിക്കുകയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. പ്രതികള്‍ തന്‍റെ സുഹൃത്തിനെയും മര്‍ദിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം ഇവരെ വിട്ടയച്ചത്.

യുവതി നാമക്കൽ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐടി നിയമത്തിലെ 392, 376 ബി, 506 (1), 67 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നവീൻകുമാർ (21), ദിനേശ്കുമാർ (21), പെയിന്‍ററായി ജോലി ചെയ്യുന്ന മുരളി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Tags :
Similar Posts