< Back
India
UP cop lands in trouble

രമേശ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം

India

500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കു നടുവില്‍ കുടുംബത്തോടൊപ്പം സെല്‍ഫി; പുലിവാല് പിടിച്ച് യുപി പൊലീസുകാരന്‍

Web Desk
|
30 Jun 2023 11:38 AM IST

സഹാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

ഉന്നാവോ: 500 രൂപയുടെ നോട്ടുകെട്ടുകളുടെ നടുവിലിരുന്നത് കുടുംബത്തോടൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത പൊലീസുകാരന് സ്ഥലംമാറ്റം. സ്റ്റേഷൻ ഇൻ ചാർജ് രമേശ് ചന്ദ്ര സഹാനിയെ സ്ഥലം മാറ്റിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. സഹാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും രണ്ട് കുട്ടികളും ഒരു കട്ടിലിൽ ഒരു വലിയ പണക്കൂമ്പാരത്തിനു നടുവില്‍ ഇരിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകെട്ടുകള്‍ക്ക് ഇടയിലായിരുന്നു രമേശിന്‍റെ സെല്‍ഫി. 2021 നവംബർ 14 ന് കുടുംബ സ്വത്ത് വിറ്റപ്പോൾ എടുത്തതാണ് ഫോട്ടോയെന്ന് സ്വയം സഹാനി പറഞ്ഞു.

Similar Posts