< Back
India
ഭാര്യ ഒളിച്ചോടി, പിന്നാലെ വിവാഹമോചനം; 40 ലിറ്റര്‍  പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്
India

ഭാര്യ ഒളിച്ചോടി, പിന്നാലെ വിവാഹമോചനം; 40 ലിറ്റര്‍ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്

Web Desk
|
14 July 2025 10:50 AM IST

വീടിന് പുറത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റിന് മുകളിൽ നാല് ബക്കറ്റ് പാൽ നിറച്ചുവച്ചിരിക്കുന്നത് വീഡിയോയിൽ കാണാം

ദിസ്പൂര്‍: വിവാഹമോചനത്തിന് പിന്നാലെ പാലിൽ കുളിച്ച് യുവാവ്. ലോവർ അസമിലെ നൽബാരി ജില്ലക്കാരനായ മാണിക് അലിയാണ് വിവാഹമോചനം അസാധാരണമായി ആഘോഷിച്ചത്. ഏറെക്കാലത്തിന് ശേഷം സ്വാതന്ത്ര്യം കിട്ടി, ഇന്നു മുതൽ ഞാൻ സ്വതന്ത്രനാണ് എന്ന് പുറഞ്ഞു കൊണ്ടാണ് യുവാവ് പാലിൽ കുളിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

40 ലിറ്റര്‍ പാലാണ് ഇതിന് ഉപയോഗിച്ചത്. വീടിന് പുറത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റിന് മുകളിൽ നാല് ബക്കറ്റ് പാൽ നിറച്ചുവച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഒന്നിന് പിറകെ ഒന്നായി ഓരോ ബക്കറ്റ് പാലും അലി ദേഹത്തേക്ക് ഒഴിക്കുകയാണ്. മാത്രമല്ല ഈ ദൃശ്യങ്ങൾ അലി ക്യാമറയി പകര്‍ത്തുകയും ചെയ്തു. കുളിക്കിടയിൽ "ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണ്" എന്ന് പ്രഖ്യാപിക്കുന്നത് കേൾക്കാം. അവൾ കാമുകനൊപ്പം ഒളിച്ചോടിക്കൊണ്ടിരുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ സമാധാനത്തിനു വേണ്ടി ഞാൻ മൗനം പാലിച്ചു," വീഡിയോയിൽ അലി പറയുന്നു. ദമ്പതികൾ വേര്‍പിരിയുന്നതിന് മുൻപ് അലിയുടെ ഭാര്യ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഒളിച്ചോടിയതായി അയൽവാസികൾ പറഞ്ഞു.

നിരവധി പേരാണ് വീഡിയോയിൽ പ്രതികരണവുമായി എത്തിയത്. . “നിങ്ങളുടെ വിജയത്തിന് അഭിനന്ദനങ്ങൾ”, "ജീവിതത്തിലെ പ്രശ്നങ്ങൾ അവശേഷിച്ചതിന് ശേഷം അവൻ സ്വർഗം പ്രവേശിക്കാൻ അടുത്തിരിക്കുന്നു", "ഇയാൾ സന്തോഷവാനെന്നതിൽ എനിക്കും സന്തോഷമുണ്ട്, പക്ഷേ എന്തിനാണ് പാൽ പാഴാക്കുന്നത്,” എന്നിങ്ങനെയാണ് കമന്‍റുകൾ.

Similar Posts