< Back
India
ജിഎസ്ടി ആനുകൂല്യങ്ങൾ പൗരന്മാർക്ക് കൈമാറുന്നത് നേരിട്ട് നിരീക്ഷിക്കും: നിർമല സീതാരാമൻ
India

ജിഎസ്ടി ആനുകൂല്യങ്ങൾ പൗരന്മാർക്ക് കൈമാറുന്നത് നേരിട്ട് നിരീക്ഷിക്കും: നിർമല സീതാരാമൻ

Web Desk
|
7 Sept 2025 7:14 AM IST

രാജ്യത്തുടനീളമുള്ള ആളുകൾ ജിഎസ്ടി പരിഷ്കരണങ്ങളെ സ്വാഗതാർഹമായ നീക്കമാണെന്നാണ് വിശേഷിപ്പിച്ചതെന്ന് നിർമല സീതാരാമൻ പറ‍ഞ്ഞു

ന്യൂഡൽഹി: ജിഎസ്ടി ആനുകൂല്യങ്ങൾ പൗരന്മാർക്ക് കൈമാറുന്നത് താൻ നേരിട്ട് നിരീക്ഷിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തുടനീളമുള്ള ആളുകൾ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതാർഹമായ നീക്കമാണെന്ന് വിശേഷിപ്പിച്ചതായി ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി പരിഷ്കാരങ്ങൾക്ക് നീണ്ട ജോലി സമയവും ഉദ്യോഗസ്ഥ പ്രയത്നവും ആവശ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ജിഎസ്ടി പരിഷ്കരണം സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ലാഭം ജനങ്ങൾക്ക് ലഭിക്കില്ല എന്നുമുള്ള ആക്ഷേപങ്ങൾ നിലനിൽക്കെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇന്ന് ഡൽഹിയിൽ ചേരുന്ന ബിജെപി എംപിമാരുടെ യോഗത്തിൽ ജിഎസ്ടി പരിഷ്കരണത്തെ പറ്റി പ്രധാനമന്ത്രി വിശദീകരിക്കും.

Similar Posts