< Back
India
2026ലെ ബജറ്റും അവതരിപ്പിക്കും: മുഖ്യമന്ത്രിയായി തുടരുമെന്ന സൂചന നൽകി സിദ്ധരാമയ്യ
India

'2026ലെ ബജറ്റും അവതരിപ്പിക്കും': മുഖ്യമന്ത്രിയായി തുടരുമെന്ന സൂചന നൽകി സിദ്ധരാമയ്യ

Web Desk
|
20 Nov 2025 3:42 PM IST

സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്നും ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. അടുത്തകൊല്ലം മാര്‍ച്ചില്‍ താന്‍ പതിനേഴാമത്തെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞു. ഹവനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്നും ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. '' ഞാന്‍ 16 ബജറ്റുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. അടുത്തതായി 17-ാമത്തെ ബജറ്റ് അവതരിപ്പിക്കും, അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് സൂചന നല്‍കി ഡി.കെ. ശിവകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എനിക്ക് ഈ പദവിയില്‍ സ്ഥിരമായി തുടരാനാകില്ല. ഇപ്പോള്‍തന്നെ അഞ്ചരക്കൊല്ലമായി. മാര്‍ച്ച് ആകുമ്പോഴേക്കും ആറുകൊല്ലമാകും. മറ്റുള്ളവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്. എന്നിരുന്നാലും നേതൃത്വത്തിന്റെ മുന്‍നിരയിലുണ്ടായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

നവംബര്‍ മാസത്തോടെ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടരക്കൊല്ലം പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടരക്കൊല്ലത്തിന് ശേഷം ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

Similar Posts