< Back
India
പഞ്ചാബി റാപ്പര്‍ സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍
India

പഞ്ചാബി റാപ്പര്‍ സിദ്ദു മൂസെവാല കോണ്‍ഗ്രസില്‍

Web Desk
|
3 Dec 2021 11:39 AM IST

വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മൂസെവാല മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്

വിവാദ ഗായകനും പഞ്ചാബി റാപ്പറുമായ ശുഭ്ദീപ് സിംഗ് സിദ്ദു(സിദ്ദു മൂസെവാല) കോണ്‍ഗ്രസില്‍ ചേര്‍ന്നു. വെള്ളിയാഴ്ച ഛണ്ഡിഗഡില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവേശം. വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മൂസെവാല മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് യുവത്വത്തിന്‍റെ ഹരമായി മാറിയ സിദ്ദു വിവാദങ്ങളുടെ ഇഷ്ടതോഴനാണ്. പഞ്ചാബിലെ മന്‍സ ജില്ലയിലെ മൂസ ഗ്രാമമാണ് സിദ്ദുവിന്‍റെ സ്വദേശം. തോക്ക് സംസ്കാരം പരസ്യമായി പ്രോത്സാഹിപ്പിക്കുകയും പ്രകോപനപരമായ പാട്ടുകളിൽ ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിക്കുകയും ചെയ്തതിന് അദ്ദേഹം പല തവണ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

2017ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന പാട്ട് പഞ്ചാബി യുവാക്കള്‍ക്കിടയില്‍ ഹിറ്റായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് 52 ലക്ഷം സബ്‌സ്‌ക്രൈബർമാർ ഉണ്ട്. പാട്ടുകളിലൂടെയും വിഡിയോകളിലൂടെയും അക്രമം പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് മൂസേവാലയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Similar Posts