< Back
India
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ പ്രചാരണം ശക്തം
India

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ പ്രചാരണം ശക്തം

Web Desk
|
29 Jan 2022 6:29 AM IST

ജാട്ട് സമുദായത്തെ കൂടെ നിർത്തുന്നതിനായി ആർ.എൽ.ഡി യെ അനുനയിപ്പിക്കുന്ന നീക്കം പൊളിഞ്ഞതോടെ പുതിയ തന്ത്രം മെനയുന്ന തിരക്കിലാണ് ബിജെപി നേതാക്കൾ

വോട്ടെടുപ്പിന് 12 ദിവസം മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിൽ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. ആദ്യഘട്ട പോളിങ് നടക്കുന്ന പടിഞ്ഞാറൻ യുപിയിൽ ബിജെപി പ്രചാരണത്തിന് അമിത് ഷായാണ് നേതൃത്വം നൽകുന്നത്.ബിജെപിക്ക് വേണ്ടി ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചത് നരേന്ദ്രമോദി ആയിരുന്നെങ്കിൽ ഇത്തവണ പൂർണമായും അമിത് ഷായുടെ നേതൃത്വത്തിലാണ്.

പഞ്ചാബിലെ തെരഞ്ഞെടുപ്പ് പ്രചരണം പാതി വഴിയിൽ മുടങ്ങിയ ശേഷം മോദി ഉത്തർപ്രദേശിലും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. പഞ്ചാബ് സംഭവത്തിന് ശേഷം യോഗി ആദിത്യനാഥ് പടിഞ്ഞാറൻ യുപിയിലെ സമ്മേളനങ്ങൾ പലതും ഒഴിവാക്കിയിരുന്നു. കൈരാന,മഥുര എന്നിവിടങ്ങളിലെ പ്രചരണത്തിന് ശേഷം അമിത് ഷാ ഇന്ന് മുസഫർ നഗറിലെത്തും. ജാട്ട് സമുദായത്തെ കൂടെ നിർത്തുന്നതിനായി ആർ.എൽ.ഡി യെ അനുനയിപ്പിക്കുന്ന നീക്കം പൊളിഞ്ഞതോടെ പുതിയ തന്ത്രം മെനയുന്ന തിരക്കിലാണ് ബിജെപി നേതാക്കൾ.

Similar Posts