< Back
India
Noida woman accuses husband of wife-swapping 9 booked
India

'സുഹൃത്തുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിച്ചു': വൈഫ് സ്വാപ്പിങ് പരാതിയില്‍ കേസ്

Web Desk
|
15 July 2023 6:35 PM IST

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ്, ഇയാളുടെ സുഹൃത്ത്, സുഹൃത്തിന്‍റെ ഭാര്യ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നോയിഡ: സുഹൃത്തുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. ഗ്വാളിയോര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. നോയിഡയില്‍ സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിക്കിടെ ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചെന്നും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ മൊഴി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ്, ഇയാളുടെ സുഹൃത്ത്, സുഹൃത്തിന്‍റെ ഭാര്യ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഏപ്രില്‍ 18നാണ് സംഭവം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നോയിഡ സെക്ടര്‍ 75ലെ ഫ്ളാറ്റിലാണ് പാര്‍ട്ടി നടന്നത്. ഭര്‍ത്താവിന്റെ സുഹൃത്തും ഭാര്യയും ഫ്ളാറ്റിലുണ്ടായിരുന്നു. വൈഫ് സ്വാപ്പിങിന് (ഭാര്യമാരെ കൈമാറല്‍) തന്നെ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയയെന്നും യുവതി പരാതിയില്‍ പറഞ്ഞു.

ജൂണ്‍ 23നാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ്, സുഹൃത്ത്, സുഹൃത്തിന്‍റെ ഭാര്യ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസെടുത്തു. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ബുദ്ധിമുട്ടിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍തൃമാതാവാണ് താന്‍ ഏതു ദിവസം ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തീരുമാനിച്ചിരുന്നതെന്ന് യുവതി ആരോപിച്ചു.

Summary- A woman accused her husband of wife-swapping, alleging that the latter force-fed her alcohol and asked her to establish a physical relationship with his friend at a house party in Noida

Related Tags :
Similar Posts