< Back
India
കുഞ്ഞിനെ അരയിൽ കെട്ടിയ നിലയിൽ യുവതിയുടെ ജഡം പുഴയിൽ
India

കുഞ്ഞിനെ അരയിൽ കെട്ടിയ നിലയിൽ യുവതിയുടെ ജഡം പുഴയിൽ

Web Desk
|
30 March 2024 5:58 PM IST

സംഭവം വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷത്തിന് പിന്നാലെ

മംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ യുവതിയുടെയും അരയിൽ ബന്ധിച്ച നിലയിൽ കുഞ്ഞിന്റെയും ജഡങ്ങൾ കണ്ടെത്തി.

അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും കാണാവുകയും പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. യുവതിയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ചിത്രം കണ്ട ഹരകേല നിവാസികൾ കുഞ്ഞുമായി ഒരു സ്ത്രീ ഹരകേല പാലത്തിന് മുകളിലൂടെ നടന്നുപോകുന്നത് കണ്ടെന്ന് പൊലീസിനെ അറിയിച്ചു

തുടർന്ന് നദിയിൽ നടത്തിയ തിരച്ചിലിൽ രാത്രി എട്ടരയോടെ ഹരകേല പാലത്തിന് സമീപം ഇരുവരുടെയും ജഡങ്ങൾ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് സംഭവം. കുഞ്ഞുമായി ചൈത്ര നദിയിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.

Similar Posts