< Back
India
Woman Beaten With A Stick In Madhya Pradesh
India

പട്ടാപ്പകൽ നടുറോഡിൽ യുവതിയെ തല്ലിച്ചതച്ച് യുവാക്കൾ; പിടിച്ചു മാറ്റാതെ വീഡിയോ പകർത്തി നാട്ടുകാർ

Web Desk
|
22 Jun 2024 11:45 AM IST

മർദനം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസ് അന്വേഷണമാരംഭിക്കുകയും യുവാക്കളിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്

ഭോപ്പാൽ: പട്ടാപ്പകൽ നടുറോഡിൽ യുവതിയെ തല്ലിച്ചതച്ച് യുവാക്കൾ. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. ഒരു കൂട്ടം യുവാക്കൾ യുവതിയെ ബലമായി പിടിച്ചു നിർത്തി മർദിക്കുന്നതും ഇവർ അതിഭയങ്കരമായി നിലവിളിച്ചിട്ടും സഹായിക്കാൻ ശ്രമിക്കാതെ ചുറ്റുംകൂടി നിൽക്കുന്നവർ വീഡിയോ എടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

വടികൊണ്ടാണ് യുവാക്കൾ യുവതിയെ തല്ലുന്നത്. മർദനം തുടങ്ങിയ ഉടൻ തന്നെ ചുറ്റും ആളുകൾ കൂടുന്നുണ്ടെങ്കിലും ഇവരാരും യുവാക്കളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. മർദനം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസ് അന്വേഷണമാരംഭിക്കുകയും യുവാക്കളിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കോക്‌രി താന ഗണ്ഡ്വാനി എന്ന പ്രദേശത്ത് നിന്നുള്ളയാളാണ് ഇയാൾ. വീഡിയോയിലുള്ള മറ്റുള്ളവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കിയതായാണ് ധാർ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ സിങ് അറിയിക്കുന്നത്.

കേന്ദ്രമന്ത്രി സാവിത്രി ഠാക്കൂറിന്റെ ജന്മദേശമാണ് അക്രമം നടന്നിരിക്കുന്ന ടാണ്ഡ.

Similar Posts