< Back
India
ഉച്ചത്തിൽ വെച്ച ടിവി ഓഫ് ചെയ്തു; അമ്മായിയമ്മയുടെ മൂന്ന് വിരലുകൾ കടിച്ചെടുത്ത് യുവതി
India

ഉച്ചത്തിൽ വെച്ച ടിവി ഓഫ് ചെയ്തു; അമ്മായിയമ്മയുടെ മൂന്ന് വിരലുകൾ കടിച്ചെടുത്ത് യുവതി

Web Desk
|
7 Sept 2022 6:58 PM IST

തടയാനെത്തിയ ഭർത്താവിനെയും തല്ലി

താനെ: ഉച്ചത്തിൽ വെച്ച ടിവി ഓഫ് ചെയ്ത അമ്മായിയമ്മയുടെ വിരലുകൾ കടിച്ചെടുത്ത് യുവതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ നിന്നുള്ള 32 കാരിയായ വീട്ടമ്മയാണ് 60 വയസ്സുള്ള അമ്മായിയമ്മയുടെ മൂന്ന് വിരലുകളിൽ കടിച്ചെടുത്തത്. വൃശാലി കുൽക്കർണി തന്റെ വീട്ടിൽ ഭജന്‍ വായിക്കുമ്പോൾ മരുമകൾ വിജയ കുൽക്കർണി ടെലിവിഷൻ ഉച്ചത്തിൽ വെച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

വിജയയോട് ടെലിവിഷന്റെ ശബ്ദം കുറയ്ക്കാൻ പറഞ്ഞതിനെ തുടർന്നാണ് വഴക്കുണ്ടായത്. വൃശാലി ടെലിവിഷൻ സെറ്റ് ഓഫ് ചെയ്തപ്പോൾ പ്രകോപിതയായ മരുമകൾ വൃശാലിയുടെ കൈയിൽ പിടിച്ച് മൂന്ന് വിരലുകളിൽ കടിച്ചു. ഇടപെടാൻ ശ്രമിച്ച ഭർത്താവിനെ അവർ തല്ലുകയും ചെയ്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ വൃശാലി ശിവാജിനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതിക്കെതിരെ ക്രിമിനൽ കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ല.

ഏറെ നാളായി കുടുംബത്തിൽ വഴക്ക് തുടരുകയാണെന്നും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കേസ് കോടതിയിൽ നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

Similar Posts