< Back
India
Viral video, ticket for the animal travelling, ticket for Goat.,Woman Buys Train Ticket For Goat, Gesture Wins Hearts Online,ആടിനും ടിക്കറ്റ്,സോഷ്യല്‍ മീഡിയ വൈറല്‍,വൈറല്‍വ വീഡിയോ, ആടിനും ടിക്കറ്റെടുത്ത് സ്ത്രീ
India

ട്രെയിനിൽ കൂടെ യാത്ര ചെയ്യുന്ന ആടിനും ടിക്കറ്റ്; സത്യസന്ധതക്ക് കൈയടിച്ച് സോഷ്യൽമീഡിയ-വൈറല്‍ വീഡിയോ

Web Desk
|
7 Sept 2023 3:07 PM IST

ആ സ്ത്രീയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നായിരുന്നു ഒരാളുടെ കമന്‍റ്

സോഷ്യൽമീഡിയയുടെ ഉപയോഗം വർധിച്ചതോടെ ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങളുടെ എത്രയെത്ര വീഡിയോകളാണ് നമ്മുടെ കൺമുന്നിലൂടെ കടന്നുപോകുന്നത്. ചില വീഡിയോകൾ നമ്മുടെ കണ്ണും മനസും നിറക്കും..ചിലതാകട്ടെ, അത് നമ്മളെ വേദനിപ്പിക്കും..ചില വീഡിയോകളാകട്ടെ ചിരിപ്പിക്കും, മറ്റ് ചിലത് നമ്മളെ കരയിപ്പിക്കും...

എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് ഒരു അമ്മയും ആ അമ്മയുടെ പൊന്നോമനയായ ആട്ടിൻ കുട്ടിയുമാണ്. ഇരുവരും കൂടി ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ചെറിയൊരു സംഭവമാണ് സോഷ്യൽമീഡിയയുടെ കൈയടി നേടിയിരിക്കുന്നത്. തനിക്ക് ടിക്കറ്റ് എടുക്കുന്നതിനൊപ്പം ആടിനും കൂടി ടിക്കറ്റെടുത്തിരിക്കുകയാണ് ഈ അമ്മ. ടിക്കറ്റ് എക്‌സാമിനർ വന്ന് ടിക്കറ്റ് ചോദിക്കുമ്പോൾ വളരെ ആത്മവിശ്വാസത്തോടെയാണ് അവർ തന്റെ ടിക്കറ്റ് കാണിച്ചുകൊടുക്കുന്നത്. കൂടെയുള്ള ആടിനും ടിക്കറ് എടുത്തോ എന്ന് ചോദിക്കുന്ന ടിക്കറ്റ് എക്‌സാമിനറുടെ ചോദ്യത്തിന് നിഷ്‌കളങ്കമായ ചിരിയോടെയായിരുന്നു ആ അമ്മയുടെ ഉത്തരം. പുഞ്ചിരിയോടെ ആടിന്റെ ടിക്കറ്റും ആ സ്ത്രീ കാണിച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം.ആ സ്ത്രീയുടെ സത്യസന്ധത കണ്ട് ടിക്കറ്റ് എക്‌സാമിനർ മാത്രമല്ല ഞെട്ടിയത്. വീഡിയോ കണ്ടവർ മുഴുവൻ അത്ഭുതപ്പെടുകയാണ്.

ഡി പ്രശാന്ത് നായർ എന്നയാളാണ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ( ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തത്. 'ഈ സ്ത്രീ തന്റെ ആടിനെ ട്രെയിനിൽ കൊണ്ടുപോകുകയാണ്. അവർ ആടിനും ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് എക്‌സാമിനറുടെ ചോദ്യത്തിന് സത്യസന്ധതയോടെമറുപടി പറയുമ്പോൾ അവരുടെ അഭിമാനം നോക്കൂ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. ആ ആട് അവർക്കൊരു വെറുമൊരു വളർത്തുമൃഗം മാത്രമല്ല. അവരുടെ കുടുംബത്തിലെ ഒരംഗം കൂടിയാണ്. കുടുംബാംഗത്തോട് എങ്ങനെയാണ് പെരുമാറുക,അതുപോലെ തുല്യ പരിഗണയാണ് അവർ ആടിനും നൽകുന്നത്.ആ സ്ത്രീയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്! അവർക്ക് എത്രവലിയ മനസും ഹൃദയവുമാണുള്ളത്. അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട്. എന്നായിരുന്നു ഒരാളുടെ കമന്റ്. എത്ര സത്യസന്ധയാണ് അവര്‍, ഇത്തരക്കാരെയാണ് രാജ്യത്തിന് ആവശ്യം എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

Similar Posts