< Back
India
ഗുജറാത്തിൽ 11 വയസുകാരിയുടെ കൈകൾ തിളച്ച എണ്ണയിൽ മുക്കിയ അയൽവാസി അറസ്റ്റിൽ
India

ഗുജറാത്തിൽ 11 വയസുകാരിയുടെ കൈകൾ തിളച്ച എണ്ണയിൽ മുക്കിയ അയൽവാസി അറസ്റ്റിൽ

Web Desk
|
24 Sept 2021 11:53 AM IST

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രതിയെയും ഒരു പുരുഷനെയും സംശയാസ്പദമായ രീതിയിൽ പെൺകുട്ടി കാണുകയും രക്ഷിതാക്കളോട് പറയുകയും ചെയ്തിരുന്നു

ഗുജറാത്തിൽ 11 വയസുകാരിയുടെ കൈകൾ തിളച്ച എണ്ണയിൽ മുക്കിയ കേസിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. 40 വയസുള്ള ലാഖി മാക്വാനയാണ് അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറം ലോകമറിയുന്നത്. പെൺകുട്ടിയുടെ വലതുകൈ തിളച്ച എണ്ണയിൽ ബലമായി മുക്കാൻ നിർബന്ധിക്കുന്നതായി വീഡിയോയിൽ കാണാം.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രതിയെയും ഒരു പുരുഷനെയും സംശയാസ്പദമായ രീതിയിൽ പെൺകുട്ടി കാണുകയും രക്ഷിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതയയാണ് പെൺകുട്ടിയോട് ക്രൂരത കാട്ടിയത്. കുട്ടി നുണ പറഞ്ഞതാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് പ്രതി കുട്ടിയുടെ കൈ എണ്ണയിൽ മുക്കിയത്. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവമറിഞ്ഞെത്തിയ മറ്റൊരു അയൽവായിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം കുട്ടി വീട്ടിൽ വിശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ജില്ലാ കലക്ടറോട് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.


Similar Posts