< Back
India

India
കൊല്‍ക്കൊത്തയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി 15 ലക്ഷം കവര്‍ന്നു
|8 July 2021 9:16 AM IST
ഗാര്‍ഡന്‍ റീച്ച് പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്
കൊല്‍ക്കൊത്തയില്‍ 26കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഫ്ലാറ്റ് കൊള്ളയടിച്ച് 15 ലക്ഷം കവര്‍ന്നു. ഗാര്‍ഡന്‍ റീച്ച് പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്.
സംഭവം നടക്കുന്ന സമയത്ത് യുവതി ഫ്ലാറ്റില്‍ തനിച്ചായിരുന്നു. അജ്ഞാതരായ പുരുഷന്മാരെ രണ്ട് മൂന്ന് പുരുഷന്‍മാരെ ഫ്ലാറ്റിൽ പ്രവേശിക്കാൻ സ്ത്രീ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. യുവതി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
യുവതിയെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ എടുക്കുമെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.