< Back
India
മകന്റെ പിറന്നാൾ ആഘോഷിക്കാൻ പണമില്ല; അമ്മ ജീവനൊടുക്കി
India

മകന്റെ പിറന്നാൾ ആഘോഷിക്കാൻ പണമില്ല; അമ്മ ജീവനൊടുക്കി

Web Desk
|
9 May 2022 5:47 PM IST

ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് ആത്മഹത്യ ചെയ്തത്

ബംഗളൂരു: പണമില്ലാത്തത് മൂലം മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ പറ്റാത്തതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് ആത്മഹത്യ ചെയ്തത്. സാരി ഉപയോഗിച്ച് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു ഇവർ.

കർഷകനായ അജയ് കുമാർ ആണ് തേജസ്വിനിയുടെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളുണ്ട്. നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരൻ ധനുഷും. കന്നുകാലി വളർത്തൽ തുടങ്ങാൻ ശ്രീകാന്ത് ലോൺ എടുത്തതും ബിസിനസ് തകർന്നതോടെ ഇത് വീട്ടാൻ കഴിയാതിരുന്നത് ഇവരെ കടക്കെണിയിലാക്കി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോർത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ കഴിയാതെ വന്നത് ഏറെ നിരാശയിലാക്കിയെന്ന് പൊലീസ് പറയുന്നു.

കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. മൈസൂരിലുള്ള താൻ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് സാമ്പത്തികകാര്യങ്ങൾ വിശദീകരിച്ച് ശ്രീകാന്ത് പറഞ്ഞത്. ഇതിൽ സങ്കടപ്പെട്ടാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരൻ പറഞ്ഞു.

Related Tags :
Similar Posts