< Back
India
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും ഇരട്ടക്കുട്ടികൾക്കും ദാരുണാന്ത്യം
India

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും ഇരട്ടക്കുട്ടികൾക്കും ദാരുണാന്ത്യം

Web Desk
|
6 Oct 2021 11:43 AM IST

മരിച്ച സുശിലയുടെ മൂത്തമകൾ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.

ഡൽഹിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ഉറങ്ങി കിടക്കുന്നതിനിടയിലാണ് അമ്മയും ഏഴ് വയസ്സുള്ള കുട്ടികളും അപകടത്തിൽ പെടുന്നത്. 36 വയസ്സുള്ള സുശില ഏഴ് വയസ്സുള്ള മോഹൻ, മാൻസി എന്നിവരാണ് മരിച്ചത്. സുശിലയുടെ മൂത്തമകൾ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടമുണ്ടായപ്പോൾ തന്നെ മൂത്തമകൾ ഓടി രക്ഷപ്പെട്ടു. 40 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഇളയ കുട്ടികൾ ഉറങ്ങി കിടന്നതിനാൽ രക്ഷപ്പെടാനായില്ല.

നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂത്തമകൾ ഒഴികെ അമ്മയും ഇരട്ടക്കുട്ടികളും മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടികളുടെ പിതാവ് സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു.

Similar Posts