< Back
India
woman kidnapped
India

പട്ടാപ്പകൽ പെട്രോൾ പമ്പിൽ നിന്ന് 19കാരിയെ തട്ടിക്കൊണ്ട് പോയി: യുവാക്കൾക്കായി തെരച്ചിൽ

Web Desk
|
20 Nov 2023 5:32 PM IST

ബൈക്കിൽ കയറാൻ കൂട്ടാക്കാതിരുന്ന പെൺകുട്ടിയെ എടുത്തുയർത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു

മുംബൈ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പട്ടാപ്പകൽ പെട്രോൾ പമ്പിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. തിങ്കളാഴ്ച രാവിലെ 8:50നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലെ ബിഎ വിദ്യാർത്ഥിയായ 19കാരിയെയാണ് രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ട് പോയത്.

ക്ലാസ് കഴിഞ്ഞതിന് ശേഷം ദീപാവലി ആഘോഷിക്കാനായി വീട്ടിലേക്ക് പോകാനായി സഹോദരനെ കാത്ത് പെട്രോൾ പമ്പിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. ബസിറങ്ങി മിനിറ്റുകൾക്കുള്ളിൽ രണ്ടുപേർ ബൈക്കിലെത്തി പെൺകുട്ടിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രതികളിൽ ഒരാൾ ഹെൽമെറ്റ് വെക്കുകയും മറ്റൊരാൾ തുണി കൊണ്ട് മുഖം മറക്കുകയും ചെയ്തിരുന്നു. ബൈക്കിൽ കയറാൻ കൂട്ടാക്കാതിരുന്ന പെൺകുട്ടിയെ എടുത്തുയർത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ ഉടൻ കണ്ടെത്തുമെന്നും പ്രതികളെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.

Similar Posts