< Back
India
12 Maoists killed in Maharashtra
India

അവിഹിതബന്ധം പിടിച്ചു; കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്ന് ഭാര്യ

Web Desk
|
8 July 2024 12:24 PM IST

മൃതദേഹം ഇരുവരും ചേർന്ന് ടോയ്ലെറ്റിന്റെ മേൽക്കൂരയിലേക്ക് മാറ്റിയ ശേഷം സ്ഥലംവിടുകയായിരുന്നു.

ലഖ്നൗ: വീട്ടിലെത്തിയ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ ​ഗ്രേറ്റർ നോയ്ഡയിലാണ് സംഭവം. പൂജ, പ്രഹ്ലാദ് എന്നിവരാണ് അറസ്റ്റിലായത്. പൂജയുടെ ഭർത്താവ് മഹേഷാണ് കൊല്ലപ്പെട്ടത്.

'ഒരേ ​ഗ്രാമവാസികളായ പൂജയും പ്രഹ്ലാദും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നു.‌‌ ഇതിനിടെ, പൂജയെയും കൊണ്ട് ഭർത്താവ് മഹേഷ് ജോലിക്കായി ​ഗ്രേറ്റർ നോയിഡയിലെ തന്നെ ബിറോണ്ട ഗ്രാമത്തിലേക്ക് താമസം മാറി. മഹേഷിന് ഇവിടെ ശുചീകരണ തൊഴിലാളിയായി ജോലി ലഭിച്ചു'.

'തുടർന്ന് പൂജ പ്രഹ്ലാദിനെ ഇവിടേക്ക് വിളിച്ചുവരുത്തി. പ്രഹ്ലാദ് എൻഎഫ്എൽ സൊസൈറ്റിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി നേടുകയും പൂജ ഇയാളെ പതിവായി സന്ദർശിക്കുകയും ചെയ്തു'- പൊലീസ് പറഞ്ഞു.

ജൂലൈ ഒന്നിന്, മഹേഷ് ഇല്ലാത്ത സമയം നോക്കി പ്രഹ്ലാദ് പൂജയുടെ വീട്ടിലെത്തി. ഇതിനിടെ, മഹേഷ് അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തുകയും ഇരുവരേയും ഒരുമിച്ച് കാണുകയുമായിരുന്നു. മഹേഷ് ഇരുവരെയും ചോദ്യം ചെയ്തതോടെ മൂവർക്കുമിടയിൽ വാക്കുതർക്കമായി.

തർക്കം മൂർച്ഛിച്ചതോടെ പൂജയും പ്രഹ്ലാദും മഹേഷിനെ കത്രിക കൊണ്ട് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ​തുടർന്ന്, മൃതദേഹം ഇരുവരും ചേർന്ന് ടോയ്ലെറ്റിന്റെ മേൽക്കൂരയിലേക്ക് മാറ്റിയ ശേഷം സ്ഥലംവിടുകയായിരുന്നു- പൊലീസ് ഉദ്യോ​ഗസ്ഥൻ വിശദമാക്കി.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിത പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗ്രേറ്റർ നോയിഡയിലെ ലോക്കൽ ബീറ്റ-2 പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Similar Posts