< Back
India

India
മലമുകളിൽ നിന്ന് കല്ലുകൾ അടർന്നുവീണ് അമർനാഥ് തീര്‍ഥാടക മരിച്ചു
|16 July 2023 1:32 PM IST
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു
അനന്ത് നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ അമർനാഥ് തീര്‍ഥാടക അപകടത്തിൽ മരിച്ചു. മണ്ണിടിച്ചിലിൽ കല്ല് തെറിച്ച് വീണാണ് യുവതി മരിച്ചത്.53 വയസുള്ള ഊർമിളാബെന്നാണ് മരിച്ചത്.
ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഗം ടോപ്പിനും ലോവർ കേവിനും ഇടയിൽ വെച്ചാണ് കല്ലുകൾ അടർന്നുവീണത്. ഉടൻതന്നെ ഇവർക്ക് വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി.