< Back
India
stop rape

പ്രതീകാത്മക ചിത്രം

India

കടം വാങ്ങിയ പണം ഭര്‍ത്താവ് തിരികെ നല്‍കിയില്ല; ഭാര്യയെ പീഡിപ്പിച്ച പലിശക്കാരന്‍ പിടിയില്‍

Web Desk
|
27 July 2023 1:52 PM IST

മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം

പൂനെ: കടം വാങ്ങിയ പണം ഭര്‍ത്താവ് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പണമിടപാടുകാരന്‍ ഭാര്യയെ ബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഫെബ്രുവരിയിലാണ് സംഭവം നടന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും ഹദാപ്‌സർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് പണം കടം വാങ്ങിയെങ്കിലും തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഭർത്താവിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് അയാളുടെ മുന്നില്‍ വച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ ആഴ്ച ആദ്യം, യുവതി ഹദാപ്‌സർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന്, എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Tags :
Similar Posts