< Back
India
കോളുകളും മെസേജുകളും അവഗണിച്ചു, നമ്പർ ബ്ലോക്ക് ചെയ്‌തു; യുവതി ആൺ സുഹൃത്തിനെ കുത്തിക്കൊന്നു
India

കോളുകളും മെസേജുകളും അവഗണിച്ചു, നമ്പർ ബ്ലോക്ക് ചെയ്‌തു; യുവതി ആൺ സുഹൃത്തിനെ കുത്തിക്കൊന്നു

Web Desk
|
4 Feb 2026 11:43 AM IST

ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്

ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ യുവതി ആൺ സുഹൃത്തിനെ കുത്തിക്കൊന്നു. മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ആറ് മാസം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് 22കാരിയായ റോഷ്‌നി സൂര്യവംശിയും 25കാരനായ കാംത പ്രസാദ് സൂര്യവംശിയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു.

കാംത പ്രസാദ് സൂര്യവംശി ബിലാസ്പൂരിലെ വാടക വീട്ടിൽ താമസിച്ച് ഒരു ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി, കാംത റോഷ്‌നിയുമായുള്ള ചാറ്റുകളും ഫോൾകോളുകളും നിർത്തി നമ്പർ ബ്ലോക്ക് ചെയ്തതോടെ പ്രശ്നം രൂക്ഷമായി. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച റോഷ്‌നി കത്തിയുമായി അയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.

വാതിൽ തുറന്നയുടനെ കാംത അയാളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെ തർക്കമുണ്ടാവുകയും കത്തിയെടുത്തു നെഞ്ചിൽ കുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

ബഹളം കേട്ട് പുറത്തേക്ക് വന്ന കാംതയുടെ സഹ താമസക്കാരനാണ്, ഇയാൾ നെഞ്ചിൽ നിന്ന് രക്തം വാർന്ന നിലയിൽ നിലത്ത് കിടക്കുന്നത് കണ്ടത്. യുവതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് പറഞ്ഞു. ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കത്തിയുമായി എത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Related Tags :
Similar Posts