< Back
India
മോഷണം തടയാൻ ശ്രമിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവതി
India

മോഷണം തടയാൻ ശ്രമിച്ചു; സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവതി

Web Desk
|
25 Nov 2024 8:45 AM IST

പരിക്കേറ്റിട്ടും യുവതിയെ രക്ഷപ്പെടാൻ ഉദ്യോ​ഗസ്ഥൻ അനുവ​ദിച്ചില്ല

താനെ: മോഷണം തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവതി. മഹാരാഷ്ട്രയിലെ താനെ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മഹാരാഷ്ട്രാ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോ​​ഗസ്ഥനാണ് പരിക്കേറ്റത്.

സംഭവം നടക്കുമ്പോൾ സുരക്ഷാ ഉദ്യോ​ഗസ്ഥനായ അനികേത് കദം 9-10 പ്ലാറ്റ്ഫോമിൽ പട്രോളിങ് നടത്തുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് അദ്ദേഹം ഒരു സ്ത്രീയെ പിന്തുടർന്നു. പിന്നീട് ഒരു യാത്രക്കാരനിൽ നിന്ന് മോഷ്ടിച്ചുവെന്നാരോപിച്ച് അവരെ തടഞ്ഞുവച്ചു. ഉടൻ തന്നെ സ്ത്രീയുടെ ഭർത്താവ് അടുത്തെത്തി ഇടപെടാൻ ശ്രമിച്ചപ്പോൾ മോഷണത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഇയാളെയും പിടികൂടി.

ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെയാണ് യുവതി കത്തിയെടുത്ത് ഉദ്യോ​ഗസ്ഥൻ്റെ അരയിൽ കുത്തിയത്. പരിക്കേറ്റിട്ടും യുവതിയെ രക്ഷപ്പെടാൻ ഉദ്യോ​ഗസ്ഥൻ അനുവ​ദിച്ചില്ല. എന്നാൽ ഭർത്താവ് ഈ സമയം രക്ഷപ്പെട്ടു. പിന്നീട് അനികേതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ഭർത്താവിനെ പിറ്റേ ദിവസം തന്നെ അറസ്റ്റ് ചെയ്തതായി താനെ റെയിൽവേ പൊലീസ് അറിയിച്ചു. യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Similar Posts