< Back
India

India
കൃഷിയിടത്തിൽ നിന്നും കോളിഫ്ലവർ പറിച്ചു; 70കാരിയായ അമ്മയെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് മകൻ
|25 Dec 2023 8:48 PM IST
വയോധികയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും പ്രതി ഭീഷണി മുഴക്കി.
ഭുബനേശ്വർ: തന്റെ കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് വയോധികയായ മാതാവിനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് മകൻ. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് കൊടും ക്രൂരത. ഇളയ മകനാണ് 70കാരിയായ മാതാവിനെ മർദിച്ചത്.
സരസപാസി ഗ്രാമത്തിൽ താമസിക്കുന്ന മകന്റെ കൃഷിയിടത്തിൽ നിന്ന് കോളിഫ്ലവർ പറിച്ച് കറി വച്ചതാണ് ആക്രമണത്തിന് കാരണം. തർക്കം രൂക്ഷമായതോടെ പ്രതി സ്ത്രീയെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വയോധികയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും പ്രതി ഭീഷണി മുഴക്കി.
നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സയ്ക്കായി പ്രദേശത്തെ സ്വകാര്യ ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ മകനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.