< Back
India
മ്യാൻമറിൽ കുട്ടികൾ ഉൾപ്പെടെ 30 ലധികം പേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
India

മ്യാൻമറിൽ കുട്ടികൾ ഉൾപ്പെടെ 30 ലധികം പേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

Web Desk
|
26 Dec 2021 10:37 AM IST

സൈന്യം കത്തിച്ചതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ, കൊന്നത് ഭീകരവാദികളെയെന്ന് സൈന്യം

മ്യാൻമറിൽ വാഹനങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ 30 ഓളം പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്ഥലത്താണ് സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ കൊല ചെയ്യപ്പെട്ടത്.ഇവരെ സൈന്യം കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ കൊലപാതകത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നതായി കരേന്നി മനുഷ്യാവകാശ സംഘടന ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ കൊല ചെയ്യപ്പെട്ടവർ ഭീകരവാദികളാണെന്നും അവരുടെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നെന്നുമാണ് സൈന്യത്തിന്റെ അവകാശവാദം. ഏഴ് വാഹനങ്ങളിലാണ് അവർ വന്നതെന്നും അവരെ തടയാനായില്ലെന്നും സൈന്യം പറഞ്ഞു. എന്നാൽ സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സൈന്യം തയാറായില്ല. സൈന്യത്തിന്റെ ആരോപണങ്ങൾ മനുഷ്യാവകാശ സംഘടനകൾ തള്ളിയിട്ടുണ്ട്.

Related Tags :
Similar Posts