< Back
India
പാരാസെയ്‍ലിംഗിനിടെ കയര്‍ പൊട്ടി യുവതികള്‍ കടലിലേക്ക്; ഞെട്ടിക്കുന്ന വീഡിയോ
India

പാരാസെയ്‍ലിംഗിനിടെ കയര്‍ പൊട്ടി യുവതികള്‍ കടലിലേക്ക്; ഞെട്ടിക്കുന്ന വീഡിയോ

Web Desk
|
22 Dec 2021 8:21 AM IST

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ള ഒന്നാണ് പാരാസെയ്‍ലിംഗ്

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ള ഒന്നാണ് പാരാസെയ്‍ലിംഗ്. എന്നാല്‍ ഇതിനിടയില്‍ ചില അപകടങ്ങളും ഉണ്ടാകാറുണ്ട്. അത്തരമൊരു മഹാരാഷ്ട്രയിലെ അലിബാഗ് ബീച്ചിലുണ്ടായത്. പാരാസെയ്‍ലിംഗിനിടെ രണ്ടു യുവതികള്‍ കയര്‍ പൊട്ടി കടലിലേക്ക് വീഴുന്ന വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

യുവതികള്‍ പാരാസെയ്‍ലിംഗ് സവാരിക്ക് തയ്യാറെടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. സവാരി ആരംഭിക്കുമ്പോള്‍ എല്ലാം പതിവു പോലെയാണ്. യുവതികള്‍ റൈഡ് ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്. കടലില്‍ താഴുന്നതും ഉയര്‍ന്നുപൊങ്ങുന്നതുമെല്ലാം കാണാം. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ബോട്ടില്‍ നിന്നും പാരച്യൂട്ടില്‍ ഘടിപ്പിച്ചിരുന്ന കയര്‍ പൊട്ടി വീഴുന്നതും എല്ലാവരും പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. യുവതികള്‍ മുംബൈയിലെ സാകി നാക്കയിൽ താമസിക്കുന്നവരാണ്. കുടുംബവുമൊത്ത് അലിബാഗില്‍ പിക്നികിനെത്തിയതായിരുന്നു ഇവര്‍. 41.മില്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കണ്ട് ചിലര്‍ ഞെട്ടല്‍ രേഖപ്പെടുത്തിയപ്പോള്‍ ഇത്തരത്തിലുള്ള റൈഡുകളുടെ നടത്തിപ്പുകാര്‍ വിനോദസഞ്ചാരികൾക്ക് അവരുടെ സേവനങ്ങൾ നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകൾ നടത്തണമെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.




കഴിഞ്ഞ മാസം ദിയുവിലെ നഗോവ ബീച്ചിൽ പാരാസെയ്‌ലിംഗിനിടെ അപകടമുണ്ടായിരുന്നു. പാരാസെയ്‌ലിംഗിനിടെ കയർ പൊട്ടി ദമ്പതികള്‍ കടലിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി ഇരുവരെയും രക്ഷപ്പെടുത്തിയിരുന്നു. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Similar Posts