< Back
India
ജോലിക്കിടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; സോഫ്റ്റ്‍വെയര്‍   എൻജിനീയർക്ക് ഗുരുതര പൊള്ളൽ
India

ജോലിക്കിടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; സോഫ്റ്റ്‍വെയര്‍ എൻജിനീയർക്ക് ഗുരുതര പൊള്ളൽ

Web Desk
|
20 April 2022 9:27 AM IST

80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഹൈദരാബാദ്: വർക് ഫ്രം ഹോമിനിടെ ലാപ്‌ടോപ്പിൽ നിന്ന് തീപടർന്ന് സോഫ്റ്റ്‍വെയര്‍ കമ്പനി ജീവനക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രപ്രദേശിലെ വൈഎസ്ആർ ജില്ലക്കാരിയായ സുമതലക്കാണ് (23) 80 ശതമാനത്തോളം പൊള്ളലേറ്റത്. ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പെട്ടന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തീപ്പൊരി കിടക്കയിലേക്ക് വീഴുകയും തുടർന്ന് മുറിയാകെ തീപടരുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് സുമതല. കോവിഡ് തുടങ്ങിയതോടെ വീട്ടിൽ നിന്നാണ് സുമതല ജോലി ചെയ്തിരുന്നത്. 'മകൾ എന്നെത്തെയും പോലെ ജോലി ചെയ്യുകയായിരുന്നു. മടിയിലാണ് ലാപ്‌ടോപ്പ് വെച്ചിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് മുറിയിലാകെ തീപടർന്നത് കണ്ടതെന്ന്' മാതാപിതാക്കളായ ലക്ഷ്മി സരസമ്മയും വെങ്കടസുബ്ബ റെഡ്ഡിയും പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.എന്നാല്‍ പിന്നീടാണ് ലാപ്ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ തീപിടിച്ചതെന്ന് മനസിലാകുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Similar Posts