< Back
India

India
യെച്ചൂരിയുടെ മൃതദേഹം എയിംസിന് നൽകും
|12 Sept 2024 6:09 PM IST
14ന് രാവിലെ 11 മണിക്ക് പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ മൂന്ന് മണിവരെ പൊതുദർശനം.
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം പഠനത്തിനായി ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ സയൻസ് (എയിംസ്)ന് വിട്ടുകൊടുക്കും. മൃതദേഹം നിലവിൽ എയിംസിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം എംബാം ചെയ്ത ശേഷം നാളെ വൈകിട്ട് ആറുവരെ മോർച്ചറിയിൽ സൂക്ഷിക്കും. ശേഷം വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും.
14ന് രാവിലെ 11 മണിക്ക് പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ മൂന്ന് മണിവരെ പൊതുദർശനം. ശേഷം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും.