< Back
India

India
സിൽവർ ലൈൻ: സർക്കാരും പാർട്ടിയും എടുക്കുന്ന നടപടി തൃപ്തികരമെന്ന് യെച്ചൂരി
|27 March 2022 1:34 PM IST
ഇന്ധനവില വർധനവിനെ കേന്ദ്രകമ്മിറ്റി അപലപിച്ചു. ഇന്ധനവില വർധനവിനെതിരെ ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
സിൽവർ ലൈൻ വിഷയത്തിൽ സംസ്ഥാന സർക്കാരും പാർട്ടിയും എടുക്കുന്ന നടപടി തൃപ്തികരമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. സിൽവർ ലൈൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിലെ വിഷയമാണ്. എങ്ങനെ പുരോഗമിക്കുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി. ഇന്ധനവില വർധനവിനെ കേന്ദ്രകമ്മിറ്റി അപലപിച്ചു. ഇന്ധനവില വർധനവിനെതിരെ ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.