< Back
India
യുപിയില്‍ ബി.ജെ.പി 350 സീറ്റ് നേടും; യോഗി ആദിത്യനാഥ്
India

യുപിയില്‍ ബി.ജെ.പി 350 സീറ്റ് നേടും; യോഗി ആദിത്യനാഥ്

ഹാരിസ് നെന്മാറ
|
19 Sept 2021 10:08 PM IST

ജനങ്ങള്‍ക്ക് ബി.ജെ.പി യിലുള്ള വിശ്വാസം വര്‍ധിച്ചുവെന്ന് യോഗി

2022 ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 350 സീറ്റ് നേടുമെന്ന് യോഗി ആദിത്യനാഥ്. ജനങ്ങള്‍ ബി.ജെ.പി ഭരണത്തില്‍ തൃപ്തരാണ് എന്നും 2022 ല്‍ വിജയമാവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങള്‍ക്ക് ബി.ജെ.പി യിലുള്ള വിശ്വാസം വര്‍ധിച്ചു. ആ വിശ്വാസം 2022 ല്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കും. 350 സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലേറും'. അദ്ദേഹം പറഞ്ഞു

2017 ന് മുമ്പ് ഉത്തര്‍ പ്രദേശ് മാഫിയകളുടേയും ക്രിമിനലുകളുടേയും സങ്കേതമായിരുന്നു എന്നും ബി.ജെ.പി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് അതിക്രമങ്ങള്‍ കുറഞ്ഞുവെന്നും 'ഒരു വര്‍ഗ്ഗീയ കലാപം' പോലും ഈ കാലയളവില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts