< Back
India
ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടിവരും; ബിജെപിക്കെതിരെ മഹുവ മൊയ്ത്ര
India

'ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടിവരും'; ബിജെപിക്കെതിരെ മഹുവ മൊയ്ത്ര

Web Desk
|
10 Sept 2022 6:51 PM IST

ബിജെപി അതിരുവിടരുതെന്നും പ്രതിപക്ഷാംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

ന്യൂഡൽഹി: രാഹുൽ ഗാന്ധി ധരിച്ച ടീ ഷർട്ടിന്റെ വില ചൂണ്ടിക്കാണിച്ച് വിമർശനമുന്നയിച്ച ബിജെപിക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ബിജെപി അതിരുവിടരുതെന്നും പ്രതിപക്ഷാംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നും അവർ പറഞ്ഞു.

''അതിരുകടക്കരുതെന്നും പ്രതിപക്ഷാംഗങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ചും മറ്റു വസ്തുക്കളെക്കുറിച്ചും അഭിപ്രായം പറയരുതെന്നും ബിജെപിയെ ഉപദേശിക്കുന്നു. ബിജെപി എംപിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസുകൾ, മോതിരങ്ങൾ, വസ്ത്രങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങളും പറയാൻ തുടങ്ങിയാൽ ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഓർക്കുക'' - മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

ഭാരത് ജോഡോ യാത്രക്കായി രാഹുൽ ഗാന്ധി ധരിച്ച ടി-ഷർട്ടിന്റെ വില 41,000 രൂപയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. 'ഭാരത് ദേഖോ' എന്ന ക്യാപ്ഷനോടെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുൽ ടി-ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിന് സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബിജെപി പങ്കുവെച്ചത്.

രാഹുലിന്റെ യാത്രയിലെ ആൾക്കൂട്ടം കണ്ട് പേടിച്ചാണ് ബിജെപി വസ്ത്രം ചർച്ചയാക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചത് മറന്നുപോയോ എന്നും കോൺഗ്രസ് ചോദിച്ചു. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു കോൺഗ്രസിന്റെ മറുപടി.



Similar Posts