< Back
India

India
റോഡിന് കുറുകെ ചാടിയ മാനിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
|15 Sept 2025 1:36 PM IST
നെല്ലിക്കാട്ടെ സ്വദേശി ശ്രേയസ് മൊഗവീരയാണ് മരിച്ചത്
മംഗളൂരു: മംഗളൂരുവിൽ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീര (23)യാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
ബൈന്തൂർ കമലശിലക്ക് സമീപം തരേകുഡ്ലുവിലായിരുന്നു സംഭവം. കമലശിലെ ക്ഷേത്രം സന്ദർശിച്ച ശേഷം നെല്ലിക്കട്ടെയിലേക്ക് മടങ്ങുകയായിരുന്ന ശ്രേയസ് മൊഗവീരയും വിഘ്നേഷും സഞ്ചരിച്ച മോട്ടോർ ബൈക്ക് റോഡിന് കുറുകെ ചാടിയ മാനിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഘ്നേഷ് കുന്താപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.