< Back
India
മംഗളൂരുവിൽ ഗുണ്ടാ ആക്രമണം; ബജ്‌റംഗ്ദൾ നേതാവിനെ വെട്ടിക്കൊന്നു
India

മംഗളൂരുവിൽ ഗുണ്ടാ ആക്രമണം; ബജ്‌റംഗ്ദൾ നേതാവിനെ വെട്ടിക്കൊന്നു

Web Desk
|
2 May 2025 6:51 AM IST

നിരവധി കേസുകളിലെ പ്രതിയായ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്

ബെംഗളൂരു: മംഗളൂരുവിൽ ബജ്‌റംഗ്ദൾ നേതാവിനെ ഗുണ്ടകൾ വെട്ടിക്കൊന്നു. നിരവധി കേസുകളിലെ പ്രതിയായ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. ബജ്ജെ കിന്നിപടവിലെ റോഡരികിൽ നാട്ടുകാർ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. സുഹാസ് ഷെട്ടി സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു കാറും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായി സംഘം സുഹാസ് ഷെട്ടിയെ പെട്ടി കൊന്നത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബജ്‌റംഗ്ദൾ പ്രവർത്തകൻ്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ മെയ് 6 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ. കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് മംഗളൂരുവിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മംഗളൂരുവിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം) ആർ ഹിതേന്ദ്ര മംഗളൂരുവിലെത്തി.


Similar Posts