< Back
India
വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ ഡൽഹിയിൽ യൂത്ത് ലീഗ് മാർച്ച്
India

വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ ഡൽഹിയിൽ യൂത്ത് ലീഗ് മാർച്ച്

Web Desk
|
11 Sept 2025 10:47 PM IST

മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: വോട്ട് ചോരിക്കും അസമിലെ കൂട്ട കുടിയൊഴിപ്പിക്കലിനുമെതിരെ ന്യൂ ഡൽഹി ജന്ദർ മന്ദറിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ലോക് തന്ത്ര് സംരക്ഷൺ മാർച്ചിൽ യുവജന രോഷമിരമ്പി. മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ബിഹാറിൽ നടത്തിയ എസ്‌ഐആർ രാജ്യവ്യാപകമാക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ് ഗഡി മുഖ്യപ്രഭാഷണം നടത്തി. വോട്ട് ചോരിക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് യൂത്ത് ലീഗ് നൽകുന്ന പിന്തുണ ആവേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എംപി, ഇൻഡ്യ മുന്നണിയിലെ യുവജന സംഘടന നേതാക്കളായ മുഹമ്മദ് ഫഹദ് (സമാജ്‌വാദി യുവജന സഭ), ശ്രീകൃഷ്ണ ഹരി (യൂത്ത് കോൺഗ്രസ്), ഹരീഷ് ബാല (എഐവൈഎഫ്), അനുരാഗ് നിഗം (എഎപി യൂത്ത്), നേഹ തിവാരി (ആർവൈഎ), ഐൻ അഹമ്മദ് (ആർവൈജെഡി) അംരേഷ് കുമാർ (എഐഎൽ) അഭിവാദ്യം ചെയ്തു.

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ആസിഫ് അൻസാരി, എംപി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സജ്ജാദ് ഹുസൈൻ അക്തർ, പി.പി അൻവർ സാദത്ത് സെക്രട്ടറിമാരായ അസറുദീൻ ചൗധരി, സാജിദ് നടുവണ്ണുർ, ആഷിക് ചെലവൂർ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി അമ്മദ് സാജു, ട്രഷറർ അതീബ് ഖാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലി സ്വാഗതം പറഞ്ഞു. ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ ആമുഖ പ്രഭാഷണവും ദേശീയ സെക്രട്ടറി സി.കെ ഷാക്കിർ നന്ദിയും പറഞ്ഞു.

Similar Posts