< Back
India
YouTuber Arrested

യുട്യൂബറുടെ പിറന്നാളാഘോഷത്തിന്‍റെ ദൃശ്യങ്ങള്‍

India

ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ പിറന്നാളാഘോഷം; പഴയ വീഡിയോ വൈറലായി, യുട്യൂബര്‍ അറസ്റ്റില്‍

Web Desk
|
17 March 2023 11:47 AM IST

ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ ഇരുന്ന് പിറന്നാള്‍ ആഘോഷിച്ചതിനാണ് അറസ്റ്റ്

ഡല്‍ഹി: തലസ്ഥാന നഗരിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പ്രിൻസ് ദീക്ഷിത് എന്ന യൂട്യൂബറെ ഡൽഹി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ ഇരുന്ന് പിറന്നാള്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഡിസംബര്‍ 16നാണ് സംഭവം. അക്ഷര്‍ധാം-ഗാസിയാബാദ് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലാണ് ദീക്ഷിതും സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ''കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയുന്നതിനും മറ്റു വിശദാംശങ്ങള്‍ക്കുമായുള്ള അന്വേഷണത്തിലാണ്. കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കും'' ഡല്‍ഹി പൊലീസിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

ഉച്ചത്തില്‍ പാട്ടു വച്ച് അമിത വേഗത്തില്‍ പോകുന്ന കാറിനു മുകളിലിരുന്നായിരുന്നു യുട്യൂബറുടെയും സുഹൃത്തുക്കളുടെയും പിറന്നാളാഘോഷം. മൂന്നിലധികം കാറുകളിലായിട്ടായിരുന്നു ആഘോഷം. ചിലര്‍ കാറിന്‍റെ വിന്‍ഡോക്കിടിലൂടെ പുറത്തേക്ക് വന്ന ശേഷം കൈ വീശുന്നത് വീഡിയോയില്‍ കാണാം. ബോണറ്റില്‍ നിന്ന് നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. ദീക്ഷിതിന്റെ അറസ്റ്റിനെ തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Similar Posts