< Back
India

India
വൈ.എസ്.ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈ.എസ് ശർമിള സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
|31 Aug 2023 5:00 PM IST
ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച
ഡൽഹി: വൈ.എസ്.ആർ തെലങ്കാന പാർട്ടി അധ്യക്ഷ വൈ.എസ് ശർമിള കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വൈ.എസ്.ആർ.ടി.പി കോൺഗ്രസ് ലയനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെയാണ് കൂടിക്കാഴ്ച.
തെലങ്കാന പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഡി ലയനത്തിന് എതിരെ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ വൈ.എസ് ശർമിള സമീപിച്ചത്. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സോണിയാഗാന്ധിയേ കണ്ടത് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വൈ.എസ് ശർമിള മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാനയിൽ കെ.സി.ആർ ഭരണത്തിന്റെ അന്ത്യം കുറിക്കാൻ സമയമായി എന്നും വൈ.എസ് ശർമിള കൂട്ടിച്ചേർത്തു.