< Back
India
ഫുഡ് ഡെലിവറി ഫീസ് കുത്തനെ കൂട്ടി സൊമാറ്റോ; ഓർഡറിന് 14.90 രൂപ അധികം നൽകണം
India

ഫുഡ് ഡെലിവറി ഫീസ് കുത്തനെ കൂട്ടി സൊമാറ്റോ; ഓർഡറിന് 14.90 രൂപ അധികം നൽകണം

Web Desk
|
21 March 2026 12:07 PM IST

മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ജിഎസ്ടി ഉൾപ്പെടെ 14.99 രൂപ ഡെലിവറി ഫീസായി ഈടാക്കുന്നുണ്ട്

ഡൽഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് കുത്തനെ കൂട്ടി. പ്ലാറ്റ്ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി. ഇതോടെ ഫുഡ് ഡെലിവറി ആപ്പിലെ പ്ലാറ്റ്‌ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു. 19.2 ശതമാനം വര്‍ധനവാണ് പ്ലാറ്റ്ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്.

മറ്റൊരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ജിഎസ്ടി ഉൾപ്പെടെ 14.99 രൂപ ഡെലിവറി ഫീസായി ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സൊമാറ്റോ അവസാനമായി നിരക്ക് കൂട്ടിയത്.

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ക്രൂഡ് ഓയിൽ, എൽപിജി വിലയിലുണ്ടായ വർധനവ് ഡെലിവറി ചെലവുകളെ ബാധിച്ചതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം തൽക്കാലം ഡെലിവറി ഫീ കൂട്ടാനില്ലെന്ന് മൂന്നാമത്തെ വലിയ പ്ലാറ്റ്‌ഫോമായ മാജിക്പിൻ വ്യക്തമാക്കി. നിലവിൽ ഓരോ ഓർഡറിനും 14.20 രൂപയാണ് മാജിക്പിൻ പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കുന്നത്. "ഭക്ഷണ വിതരണ മേഖല ചിലവ് വർദ്ധിക്കുന്ന കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. റസ്റ്റോറന്റ് പങ്കാളികളെ പിന്തുണയ്ക്കാനും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനുമാണ് ഈ തീരുമാനം" സിഇഒ അൻഷു ശർമ പറഞ്ഞു.

Similar Posts