< Back
India
സുബീൻ ഗാർഗിന്റെ മരണം: ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

അറസ്റ്റിലായ പൊലീസുകാരനും സുബീന്‍ ഗാര്‍ഗും  Photo- sanipan instagram page

India

സുബീൻ ഗാർഗിന്റെ മരണം: ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Web Desk
|
9 Oct 2025 8:29 AM IST

അസം പൊലീസ് സർവീസിൽ ഡപ്യൂട്ടി സൂപ്രണ്ട് കൂടിയാണ് അറസ്റ്റിലായ സന്ദീപന്‍ ഗാര്‍ഗ്

ഗുവാഹത്തി: ഗായകൻ സുബീന്‍ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും പൊലീസ് ഉദ്യോസ്ഥനുമായ സന്ദീപന്‍ ഗാര്‍ഗിനെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവം അറസ്റ്റ് ചെയ്തു.

അസം പൊലീസ് സർവീസിൽ ഡപ്യൂട്ടി സൂപ്രണ്ട് കൂടിയാണ് സന്ദീപന്‍ ഗാര്‍ഗ്. അറസ്റ്റിന് പിന്നാലെ അസം സർക്കാർ അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സുബീൻ ഗാർഗിന്റെ മരണത്തിൽ അ‍‍ഞ്ചാമത്തെ അറസ്റ്റാണിത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് സുബീൻ ഗാർഗ് സിംഗപ്പൂരിൽ എത്തിയത്. യാത്രയിൽ സുബീന്‍ ഗാർഗിനോടൊപ്പം സന്ദീപനും ഉണ്ടായിരുന്നെന്നും പാർട്ടിയിൽ പങ്കെടുത്തിരുന്നതായും കണ്ടെത്തി.

സന്ദീപനെ കോടതിയിൽ ഹാജരാക്കി, ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സന്ദീപനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അന്വേഷണ സംഘം നാല് ദിവസം ദിവസം ചോദ്യം ചെയ്തിരുന്നു. ഗാർഗിന്റെ പിതൃസഹോദരന്റെ മകനാണ് സന്ദീപൻ. ''സന്ദീപനെ ചോദ്യം ചെയ്തതിന് ശേഷം ഞങ്ങൾ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതിനാൽ, കൂടുതൽ കാര്യങ്ങള്‍ എനിക്ക് വെളിപ്പെടുത്താൻ കഴിയില്ലെന്ന് അന്വേഷണത്തലവന്‍ എം.പി ഗുപ്ത വ്യക്തമാക്കി.

നേരത്തെ, സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാനേജർ സിദ്ധാർത്ഥ് ശർമ്മ, ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് നിലവില്‍ അറസ്റ്റിലുള്ളത്. സിംഗപ്പൂരില്‍ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനിടെ സ്കൂബാ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിക്കുന്നത്.

Similar Posts