International Old
ഭീകരാക്രമണ മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചതായി തുര്‍ക്കിഭീകരാക്രമണ മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചതായി തുര്‍ക്കി
International Old

ഭീകരാക്രമണ മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചതായി തുര്‍ക്കി

admin
|
17 April 2016 5:07 PM IST

ഉര്‍ദുഗാന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ബെല്‍ജിയം ഗവണ്‍മെന്റ് തയ്യാറായിട്ടില്ല

ബ്രസല്‍സ് ഭീകരാക്രമണത്തിലെ പ്രതിയെക്കുറിച്ചുള്ള മുന്നറിയിപ്പ് ബെല്‍ജിയം അവഗണിച്ചെന്ന് തുര്‍ക്കി. തുര്‍ക്കി നാടുകടത്തിയ ഇബ്രാഹിം അല്‍ ബക്റൂയിയെക്കുറിച്ച് ബല്‍ജിയത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
സ്ഫോടന പരമ്പര നടത്തിയ അല്‍ ബക്റൂയി സഹോദരങ്ങളില്‍ ഒരാളാണ് ഇബ്രാഹിം. തെക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇബ്രാഹിമിനെ നെതര്‍ലാന്റ്സിലേക്ക് നാടുകടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അറസ്റ്റ്.
നാടുകടത്തുന്നതിന് മുമ്പ് ബെല്‍ജിയം അധികൃതര്‍ക്ക് ഇബ്രാഹിമിനെ കൈമാറിയതായും ഭീകരവാദബന്ധം സ്ഥാപിക്കാന്‍ കഴിയാഞ്ഞത് കൊണ്ട് വിട്ടയച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. എന്നാല്‍ നെതര്‍ലാന്റ്സില്‍ നിന്ന് ഇബ്രാഹിം ബെല്‍ജിയത്തിലെത്തിയതെങ്ങനെയെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയില്ല. ഉര്‍ദുഗാന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ബെല്‍ജിയം ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.

Similar Posts