< Back
International Old
ബ്രസല്‍സ് ഭീകരാക്രമണം; മൂന്ന് പേരെ അറസ്റ്റ് ചെയ്തുബ്രസല്‍സ് ഭീകരാക്രമണം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു
International Old

ബ്രസല്‍സ് ഭീകരാക്രമണം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

admin
|
27 Nov 2016 6:57 PM IST

ബ്രസ്സല്‍സില്‍ നടത്തിയ വ്യാപക റെയ്ഡിനൊടുവിലാണ് അറസ്റ്റ്

ബ്രസല്‍സ് ഭീകരാക്രമണക്കേസില്‍ മൂന്ന് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബ്രസ്സല്‍സില്‍ നടത്തിയ വ്യാപക റെയ്ഡിനൊടുവിലാണ് അറസ്റ്റ്. ചാവേറായി ബ്രസ്സല്‍സ് വിമാനത്താവളത്തിലെത്തിയെന്ന് സംശയിക്കുന്ന നജിം ലാച്‌റൂയി പാരിസ് ഭീകരാക്രമണത്തിലും പങ്കാളിയാണെന്ന് വ്യക്തമായതായി ബെല്‍ജിയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രസ്സല്‍സില്‍ നടത്തിയ വ്യാപക പരിശോധനക്ക് ശേഷമാണ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ രണ്ട് പേരുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. സൂട്ട് കേസ് നിറയെ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായ നജീം ലാച്‌റോയി ബ്രസല്‍സ് ആക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളാണെന്നാണ് കരുതുന്നു. ഇയാള്‍ പാരിസ് ഭീകരാക്രമണത്തിലും പങ്കാളിയാണെന്ന് ബെല്‍ജിയം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിരലടയാള പരിശോധനയിലൂടെയാണ് ഇക്കാര്യംമനസ്സിലാക്കിയത്. അതിനിടെ , പാരിസ് ഭീകരാക്രമണത്തിശല പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പാരിസില്‍നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ഫ്രഞ്ച് സ്വദേശി രിദയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്‍പത് പേര്‍ ബെല്‍ജിയത്തും രണ്ട് പേര്‍ ജര്‍മനിയിലും അറസ്റ്റിലായിട്ടുണ്ട്

പാരിസ്ബ്രസല്‍സ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരേസംഘമാണോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്. ഭീകരവിരുദ്ധ അന്വേഷണ സംഘവുമായി ചര്‍ച്ചക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ബ്രസല്‍സിലത്തെിയിട്ടുണ്ട്.

Similar Posts