< Back
International Old
ഓസ്കാര്‍ പിസ്റ്റോറിയസിനെതിരായ ഹരജി നാളെ പരിഗണിക്കുംഓസ്കാര്‍ പിസ്റ്റോറിയസിനെതിരായ ഹരജി നാളെ പരിഗണിക്കും
International Old

ഓസ്കാര്‍ പിസ്റ്റോറിയസിനെതിരായ ഹരജി നാളെ പരിഗണിക്കും

Ubaid
|
20 Dec 2016 8:33 AM IST

കേസില്‍ അഞ്ച് വര്‍ഷമായിരുന്നു ആദ്യം ശിക്ഷ വിധിച്ചത്. എന്നാല്‍ റീവ സ്റ്റിന്‍കാംപിന്റെ മാതാപിതാക്കളുടെ അപ്പീലിന്മേല്‍ വിചാരണക്കൊടുവില്‍ ശിക്ഷ ആറ് വര്‍ഷമാക്കി ഉയര്‍ത്തുകയായിരുന്നു.

കാമുകിയെ വെടിവെച്ച് കൊന്ന കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്കാര്‍ പിസ്റ്റോറിയസിനെതിരായ ഹരജി നാളെ പരിഗണിക്കും. ശിക്ഷാ കാലാവധി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വാദിഭാഗം സമര്‍പ്പിച്ച ഹരജിയാണ് പ്രിട്ടോറിയ ഹൈക്കോടതി പരിഗണിക്കുക. വിചാരണ വേളയില്‍ പിസ്റ്റോറിയസ് ഹാജരാകാന്‍ സാധ്യതയില്ല.

കേസില്‍ അഞ്ച് വര്‍ഷമായിരുന്നു ആദ്യം ശിക്ഷ വിധിച്ചത്. എന്നാല്‍ റീവ സ്റ്റിന്‍കാംപിന്റെ മാതാപിതാക്കളുടെ അപ്പീലിന്മേല്‍ വിചാരണക്കൊടുവില്‍ ശിക്ഷ ആറ് വര്‍ഷമാക്കി ഉയര്‍ത്തുകയായിരുന്നു. ഇത് പരിമിതമാണെന്ന് കാണിച്ചാണ് വീണ്ടും കോടതിയിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞത് 15 വര്‍ഷം തടവാണ് കൊലപാതകത്തിനുള്ള ശിക്ഷയെന്നിരിക്കെ പിസ്റ്റോറിയസിന് ശിക്ഷ ഇളവ് ചെയ്തതും വാദിഭാഗം ചൂണ്ടിക്കാട്ടും.

പ്രിട്ടോറിയയിലെ ഹൈക്കോടതിയാണ് ഹരജി പരിഗണിക്കുക. എന്നാല്‍ ഇപ്പോള്‍ ലഭിച്ച ശിക്ഷ വര്‍ധിപ്പിക്കരുതെന്നാണ് പിസ്റ്റോറിയസിന്റെ അഭിഭാഷകര്‍ പറയുന്നത്. ഹരജി പരിഗണിക്കുന്ന വേളയില്‍ പിസ്റ്റോറിയസ്‍ ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിന് പിസ്റ്റോറിയസിന്റെ അഭിഭാഷകരോ ബന്ധുക്കളോ തയ്യാറായിട്ടില്ല. 2013 ഫെബ്രുവരി 14 ന് പുലര്‍ച്ചെ സ്വന്തം വീട്ടില്‍ വെച്ചാണ് കാമുഖിയായ റീവ സ്റ്റിന്‍കാംപിനെ പിസ്റ്റോറിയസ് വെടിവെച്ച് കൊന്നത്. മോഷണത്തിനായി അതിക്രമിച്ചുകയറിയ ആളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസ്സിന്റെ നിലപാട്.

Similar Posts