< Back
International Old
ഗര്‍ഭസ്ഥശിശുവിനെ കൊന്ന യുവതിക്ക് 100 വര്‍ഷം തടവ്ഗര്‍ഭസ്ഥശിശുവിനെ കൊന്ന യുവതിക്ക് 100 വര്‍ഷം തടവ്
International Old

ഗര്‍ഭസ്ഥശിശുവിനെ കൊന്ന യുവതിക്ക് 100 വര്‍ഷം തടവ്

admin
|
21 Dec 2016 12:14 AM IST

ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ച് ഗര്‍ഭസ്ഥ ശിശുവിനെ കൊന്ന യുവതിക്ക് 100 വര്‍ഷം തടവ്

ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ച് ഗര്‍ഭസ്ഥ ശിശുവിനെ കൊന്ന അമേരിക്കന്‍ യുവതിക്ക് 100 വര്‍ഷം തടവ്. ഗര്‍ഭഛിദ്രം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ഡൈനല്‍ ലെയ്ന്‍ എന്ന യുവതിക്കാണ് ശിക്ഷ ലഭിച്ചത്. മിഷേല്‍ വില്‍കിന്‍സ് എന്ന യുവതിയുടെ ഗര്‍ഭസ്ഥ കുഞ്ഞിനെയാണ് ലെയ്ന്‍ കൊന്നത്.

2015 മാര്‍ച്ചിലായിരുന്നു സംഭവം. അമ്മയ്ക്കും കുഞ്ഞിനുമുള്ള വസ്ത്രങ്ങള്‍ വാങ്ങാം എന്ന ലെയിനിന്റെ ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് വില്‍കിന്‍സ് പ്രതികരിച്ചത്. തുടര്‍ന്ന് ഏഴ് മാസം ഗര്‍ഭിണിയായ വില്‍കിന്‍സിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് ലെയ്ന്‍ കത്തി ഉപയോഗിച്ച് വയറ്റില്‍ കുത്തിപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. വില്‍കിന്‍സ് പരിക്കുകളോടെ രക്ഷപ്പെട്ടു.

വൈകീട്ട് മരിച്ച കുട്ടിയുമായി ആശുപത്രിയില്‍ എത്തിയ ലെയ്ന്‍ താന്‍ മാസം തികയാതെ പ്രസവിച്ചെന്നു പറഞ്ഞെങ്കിലും സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ലെയ്‌നിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്നാണ് ലെയ്ന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ മരിച്ചെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഈ ക്രൂരത.

സംഭവത്തില്‍ ലെയ്ന്‍ കുറ്റക്കാരിയാണെന്ന് 2016 ഫെബ്രുവരിയില്‍ കോടതി വിധിച്ചു. കഴിഞ്ഞ ദിവസമാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ക്രൂരവും ഞെട്ടലുണ്ടാക്കുന്നതുമായ സംഭവമാണിതെന്ന് ജഡ്ജി വിധി പ്രസ്താവത്തിനിടെ പറഞ്ഞു.

Related Tags :
Similar Posts